മുൻ ലക്കങ്ങൾ

പതിവു ചോദ്യങ്ങളും മറുപടികളും

ജ്ഞാനവിതരണം മാസികയുടെ വായനക്കാരാകാൻ താല്പര്യപ്പെടുന്നവർക്കു ഉണ്ടാകാൻ ഇടയുള്ള പതിവു സംശയങ്ങളും അവയ്ക്കുള്ള മറുപടികളും

ജ്ഞാനവിതരണം മാസികയുടെ ഡിജിറ്റൽ പതിപ്പ് സബ്സ്ക്രൈബ് ചെയ്യുന്ന ആൾക്ക് വെബ്സൈറ്റിൽ ലഭ്യമായ മുൻലക്കങ്ങളും വായിക്കാൻ സാധിക്കുന്നതാണ്. സബ്സ്ക്രിപ്ഷൻ കാലാവധി തീരുന്നതുവരെ ഇവ ലഭ്യമായിരിക്കും.
വിദ്യാഭ്യാസപരവും തൊഴിൽപരവും ജീവിതശൈലീപരവുമായി യുവാക്കളുടെയും കൗമാരക്കാരുടെയും ഉന്നമനത്തിനു സഹായിക്കുന്ന വിധത്തിലുള്ള അറിവുകൾ ലഭ്യമാക്കുന്ന മാസികയാണ് ജ്ഞാനവിതരണം മാസിക. ഇവയ്ക്കെല്ലാം പുറമെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നവീനവും സാധ്യതകളേറെയുള്ളതുമായ കോഴ്സുകൾ അവ നൽകുന്ന സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തും ലഭ്യമാകുന്ന വിവിധതരം സ്കോളർഷിപ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഈ മാസികയിൽ ലഭ്യമാണ്. വ്യക്തിത്വവികസനം, ശാസ്ത്രം, പുത്തൻ തലമുറ അറിഞ്ഞിരിക്കേണ്ട വിവിധ മേഖലയിൽ നിന്നുള്ള അറിവുകൾ എന്നിവയും ജ്ഞാനവിതരണം മാസിക വായനക്കാർക്ക് ലഭ്യമാക്കുന്നു.
ജ്ഞാനവിതരണം മാസികയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Subscribe എന്ന ബട്ടണുകളിൽ ക്ലിക്ക് ചെയ്താൻ മാസികയുടെ വരിക്കാർ ആകുന്നതിനുള്ള ഫോറത്തിലേക്ക് പോകാനാകും. ഇവിടെ നിന്നും നിങ്ങൾക്കു താല്പര്യമുള്ള പ്ലാൻ തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന മറ്റു വിവരങ്ങൾ നൽകി വരിക്കാരാകുന്നതിനുള്ള തുക ഓൺലൈൻ ആയി തന്നെ അടയ്ക്കാനാകും. ഇതിനു ശേഷം വരിക്കാർ ആകുന്ന സമയത്ത് നൽകിയ പാസ്വേഡ് ഉപയോഗിച്ചുകൊണ്ട് Sign In ചെയ്താൽ ജ്ഞാനവിതരണം മാസികയുടെ ഡിജിറ്റൽ പതിപ്പിൽ ലഭ്യമായ എല്ലാ ലേഖനങ്ങളും വായിക്കാൻ സാധിക്കുന്നതാണ്.
യുവാക്കൾക്കും കൗമാരക്കാർക്കും ഗുണപ്രദമായ ഏതെങ്കിലും മേഖലയിൽ അറിവുള്ളയാളും ആ അറിവ് വസ്തുനിഷ്ടതയോടെയും കൃത്യതയോടെയും ആകർഷകമായ ഭാഷയിൽ എഴുതിഫലിപ്പിക്കാൻ സാധിക്കുന്ന ആളുമാണ് നിങ്ങളെങ്കിൽ ജ്ഞാനവിതരണം മാസികയിലെ Submit എന്ന ബട്ടണിൽ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് കൈമാറാൻ സാധിക്കും. നിങ്ങൾ സമർപ്പിച്ച എഴുത്ത് പ്രസിദ്ധീകരണയോഗ്യമെന്നു ഞങ്ങളുടെ എഡിറ്റോറിയൽ ടീമിനു ബോധ്യപ്പെടുമെങ്കിൽ അവർ നിങ്ങളെ അക്കാര്യം അറിയിക്കുന്നതാണ്.